കറാച്ചി: പാകിസ്ഥാനിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗപ്പെടുത്തുന്നത് തടയാൻ കല്ലറകൾ താഴിട്ട് പൂട്ടാൻ രക്ഷിതാക്കൾ നിർബന്ധിതരാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ ഉയരുന്നതിനിടെയാണ് പാക് മാദ്ധ്യമത്തിന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാനിൽ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നെന്നാണ് കണക്ക്.
ആക്ടിവിസ്റ്റുകളടക്കം രംഗത്തെത്തിയിട്ടുണ്ട്. പീഡനങ്ങളെ സ്ത്രീകളുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെടുത്തുന്നവർക്ക് മൃതദേഹങ്ങൾ നേരിടുന്ന ചൂഷണങ്ങൾക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്ന് ആക്ടിവിസ്റ്റ് ഹാരിസ് സുൽത്താൻ ട്വീറ്റ് ചെയ്തു. പാകിസ്ഥാനിലെ സാമൂഹിക അന്തരീക്ഷമാണ് ലൈംഗികാതിക്രമവും അടിച്ചമർത്തലുകളും നിറഞ്ഞ സമൂഹത്തെ സൃഷ്ടിച്ചതെന്നും ആരോപണമുയർന്നു.
പലയിടത്തും മൃതദേഹങ്ങൾ പുറത്തെടുത്ത് സുരക്ഷിതമായ ഇടത്ത് സംസ്കരിക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്. 2011ൽ കറാച്ചിയിലെ നോർത്ത് നസീമാബാദിൽ 48 സ്ത്രീകളുടെ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശ്മശാന കാവൽക്കാരൻ മുഹമ്മദ് റിസ്‌വാൻ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |