പെരിയ: പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. കമാൻഡർ പ്രസന്ന ഇടയില്ല്യം മുഖ്യാതിഥിയായി. ഫാത്തിമത്ത് ഷംന, അഡ്വ. എം.കെ ബാബുരാജ്, കെ. കാർത്യായനി, ഷാഹിദ റാഷിദ്, സുമ കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ കരിച്ചേരി, ടി രാമകൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെയർപേഴ്സൺ വി.വി സുനിത സ്വാഗതവും സി. ധന്യ നന്ദിയും പറഞ്ഞു. രണ്ട് വേദികളിലായി മറയൂർ ആട്ടം, ആലാമി കളി, മംഗലം കളി, തിരുവാതിര, ഒപ്പന, സംഘനൃത്തം തുടങ്ങി 27 ഇനങ്ങളിലായി 270 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് മത്സരങ്ങൾ അരങ്ങേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |