SignIn
Kerala Kaumudi Online
Friday, 27 September 2024 4.06 AM IST

ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് തുടക്കമാകുന്നു

Increase Font Size Decrease Font Size Print Page
e-muttam-pkd
മരുതറോഡ് പഞ്ചായത്തിലെ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി സർവേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കുന്നു.

ആദ്യഘട്ടം മരുതറോഡ് പഞ്ചായത്തിൽ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സാക്ഷരതാ മിഷനും കൈറ്റും ചേർന്ന് ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. ജില്ലയിൽ മരുതറോഡ് പഞ്ചായത്തിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും. പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേ സംഘടിപ്പിക്കും. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ,​ ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, മറ്റ് സാമൂഹ്യമാദ്ധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന സന്നദ്ധ അദ്ധ്യാപകർ മുഖേനയാണ് ക്ലാസ്. ഇവർക്ക് കൈറ്റ് പരിശീലനം നൽകും. കൈറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൈപുസ്തകം ഉപയോഗിച്ചാണ് പഠന ക്ലാസ്. കുറഞ്ഞത് 10 മണിക്കൂർ ക്ലാസുകൾ നൽകും. പഠിതാക്കൾക്ക് എത്തിച്ചേരാൻ പറ്റുന്ന ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പഠനസൗകര്യം ഒരുക്കുക.

സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇന്റർനെറ്റ് സാദ്ധ്യത മനസിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇ-മെയിൽ എന്നിവ വഴി വരുന്ന വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനും സൈബർ സംബന്ധമായ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്തുന്നതിനും പദ്ധതി സഹായകമാകും.
എല്ലാവർക്കും ഇ-മെയിൽ ഐ.ഡി രൂപീകരിക്കുക, സർക്കാരിന്റെ ഡിജിറ്റൽ സേവനം, ട്രെയിൻ, ബസ്, എയർ ടിക്കറ്റ് ബുക്ക് ചെയ്യൽ, ഓൺലൈനായി വിവിധ ബില്ലുകൾ അടക്കൽ എന്നിവയും പരിശീലിപ്പിക്കും. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, സാമൂഹ്യ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഐ.ടി മേഖലയിൽ പ്രാവീണ്യമുള്ളവർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധപ്രവർത്തകർ എൻ.സി.സി,​ കുടുംബശ്രീ,​ ഐ.സി.ഡി.എസ്, ആശാവർക്കർമാർ, ലൈബ്രറി കൗൺസിൽ, ഡയറ്റ് എന്നിവരുടെ സഹായവുമുണ്ടാകും.

പദ്ധതി ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു. കല്ലേപ്പുള്ളിയിൽ നടന്ന സർവേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കോഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷരായ ഉണ്ണിത്താൻ, രാധാകൃഷ്ണൻ, സാക്ഷരതാ മിഷൻ അസി.കോഓർഡിനേറ്റർ പി.വി.പാർവതി, റിസോഴ്സ് പേഴ്സൺമാരായ ഏലിയാമ്മ, ജയരാജൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.