കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ 111-ാം വാർഷികവും 61-ാം ശ്രീനാരായണ ധർമ്മ മീംമാസാ പരിഷത്തും 5, 6, 7 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കും. പരിഷത്ത് വേദിയിൽ ഉയർത്തുന്നതിനുള്ള ധർമ്മ പതാകയ്ക്ക് ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്തി നിർഭരമായ സ്വീകരണം നൽകി. സ്വീകരണ പരിപാടികൾക്ക് ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗം ടി.കെ. സുധാകരൻ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ.ഹരിഷ്, മാതൃവേദി സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ, ബി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, തയ്യിൽ തുളസി, സജീവ് സൗപർണിക രാജൻ ആലുംകടവ് എന്നിവർ നേതൃത്വം നൽകി. ഗുരുദേവന്റെ ശിഷ്യനായിരുന്ന സ്വാമി സത്യവ്രതയുടെ ജന്മദേശമായ കുട്ടനാട് മാമ്പുഴക്കരി സ്വാമി സത്യവ്രത സ്വാമി സ്മാരകത്തിൽ നിന്ന് ആരംഭിച്ച ധർമ്മപതാക ഘോഷയാത്രയാണ് കരുനാഗപ്പള്ളിയിലൂടെ ഇന്നലെ കടന്നുപോയത്.
--
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |