പാരിസ്: ഈ സീസൺ അവസാനത്തോടെ പി.എസ്.ജി വിടാനൊരുങ്ങി ലയണൽ മെസി. മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി താരത്തിന്റെ നിലപാട് ക്ളബിനെ അറിയിച്ചു. ജൂൺ മാസത്തോടെ ഫ്രഞ്ച് ക്ളബായ പാരിസ് സെയിന്റ് ജർമ്മനുമായുള്ള മെസിയുടെ കരാർ അവസാനിക്കും.
സൗദി അറേബ്യയിൽ അനുവാദമില്ലാതെ സന്ദർശനം നടത്തിയതിന് സൂപ്പർതാരത്തെ ക്ളബ് ഇന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി താരം എത്തിയത്. രണ്ടാഴ്‌ച കാലത്തേക്കാണ് ക്ളബ് മെസിയെ സസ്‌പെൻഡ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നത്. ഇക്കാലയളവിൽ താരത്തിന് കളിക്കാനോ പരിശീലനത്തിനോ അനുമതിയില്ലെന്നും അറിയിച്ചു. ക്ളബിന് വേണ്ടി കളിക്കുന്നതിനുള്ള പ്രതിഫലവും ലഭിക്കില്ല. സൗദി അറേബ്യൻ ടൂറിസം പ്രചാരണത്തിന് വേണ്ടി മെസി പോയതിന് പിന്നാലെയാണ് അച്ചടക്ക നടപടി വന്നത്. സൗദി അറേബ്യൻ ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറാണ് മെസി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |