ഖാർത്തൂം: സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിൽ ആരംഭിച്ച പോരാട്ടം തുടരുന്നതിനിടെ തലസ്ഥാനമായ ഖാർത്തൂമിലുള്ള ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താത്കാലികമായി പോർട്ട് സുഡാനിലേക്ക് മാറ്റി.
സുരക്ഷാ സാഹചര്യം മുൻനിറുത്തിയാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖാർത്തൂം സിറ്റിയിൽ വിമാനത്താവളത്തിന് എതിർ വശത്തായിരുന്നു ഇന്ത്യൻ എംബസി സ്ഥിതി ചെയ്തിരുന്നത്. കടുത്ത പോരാട്ടങ്ങൾക്ക് വേദിയായ മേഖലയാണിവിടം. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെ ചെങ്കടൽ തീരത്താണ് പോർട്ട് സുഡാൻ നഗരം. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നത് പോർട്ട് സുഡാൻ വഴിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |