കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ കീഴിൽ കുറ്റിക്കാട്ടൂരിൽ യാഥാർത്ഥ്യമാകുന്ന മൊണ്ടാന ടൗൺഷിപ്പിന്റെ ഭാഗമായുള്ള ക്ലൗഡ്ബറി സിഗ്നേച്ചർ വില്ലമെന്റ് പ്രൊജക്ടിന്റെയും മലബാർ ഗോബ്ലൽ സെന്റർ ഫോർ എക്‌സലൻസിന്റെയും ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. എം.എൽ.എ പി.ടി.എ റഹീം അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി വീരാൻകുട്ടി തുടങ്ങിയവരും മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
അൾട്രാ ലക്ഷ്യറി സെഗ്‌മെന്റിൽ ക്ലൗഡ്ബറി സിഗ്നേച്ചർ വില്ലമെന്റ് പദ്ധതിയിൽ ആദ്യഘട്ട
മായി നാല് ബ്ലോക്കുകളിൽ 22 യൂണിറ്റ് വില്ലകളുടെ നിർമാണമാണ് പൂർത്തിയായത്. മലബാർ ഗ്രൂ പ്പിന്റെ കീഴിലുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ മലബാർ ഡെവലപ്പേഴ്‌സാണ് ക്ലൗഡ്ബറി സിഗ്നേച്ചർ വില്ലമെന്റ് പ്രൊജക്ടിന്റെ നിർമാണം.
ബാസ്ക്കറ്റ് ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ, ഫിറ്റ്‌നസ് സെന്റർ അടക്കം സൗകര്യങ്ങളുള്ള ക്ലബ് ഹൗസിന്റെ നിർമാണം പുരോഗമിച്ചു വരികയാണ്. മലബാർ ഗ്രൂ പ്പ് ജീവനക്കാർക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മലബാർ ഗ്ലോബൽ സെന്റർ ഫോർ എക്‌സലൻസ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിട്ടുള്ള നൈപുണ്യ വികസന കേന്ദ്രത്തിൽ ഏഴ് ക്ലാസ് മുറികളിലായി ഒരേ സമയം 240 ജീവനക്കാർക്ക് പരിശീലനം നൽകാം.
പരിസ്ഥിതിക്ക് കോട്ടംതട്ടാതെ 120 ഏക്കറിലധികം വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങുള്ള
പാർപ്പിടസമുച്ചയങ്ങളോടു കൂടിയാണ് മൊണ്ടാന ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. ലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ ലോക ത്തിലെ നമ്പർ വൺ ജ്വല്ലറി ബ്രാൻഡാക്കി മാറ്റുകയെന്ന ലക്ഷ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ഒരു ചുവടു വയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്പാ റിസോർട്ട്, ഓർഗാനിക് ഫാർമിംഗ്, ഫിറ്റ്‌നെസ് സെന്റർ, ക്ലബ് ഹൗസ്, ക്വിന്റർ ഗാർട്ടൺ,
ഷോപ്പിംഗ് ആർക്കേഡ്, കൃഷി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ. ഹെലിപാഡ്, സ്വിമ്മിംഗ് പൂളുകൾ,
തുറന്ന കളിസ്ഥലങ്ങൾ, ഇൻഡോർ ഗെയിമിനുള്ള സൗകര്യങ്ങൾ, ജിംനേഷ്യം, ജോഗിംങ്ങ് ട്രാക്ക്, ഔട്ട്
ഡോർ ഫിറ്റ്‌നസ് സ്റ്റേഷൻ, മിനി തിയേറ്റർ, മുളക്കാടുകൾ, ഉദ്യാനങ്ങൾ, ബിസിനസ് സെന്ററുകൾ,
വെൽനസ് സെന്റർ, മിനി കൺവെൻഷൻ സെന്റർ, ഫാർമസി, ബാങ്കിംഗ് സേവനങ്ങൾക്കുള്ള സൗക
ര്യങ്ങൾ, ഫുഡ്‌കോർട്ടുകൾ, ജല ശുദ്ധീകരണ പ്ലാന്റ്, മുഴുവൻ സമയ ജനറേറ്ററർ വൈദ്യുതി ലഭ്യത, മാ
ലിന്യ സംസ്‌കരണ സംവിധാനം, വിശാലമായ പാർക്കിംഗ് സൗകര്യം, മുഴുവൻ സമയ സെക്യൂരിറ്റി
സേവനം തുടങ്ങി നൂറിലേറെ ആധുനിക സൗകര്യങ്ങൾ മൊണ്ടാന എസ്റ്റേറ്റ് ടൗൺഷിപ്പിൽ ഒരുക്കു
ന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |