കൊച്ചി: ഔഡി കസ്റ്റമർ എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ ഡീലർ മുഖേന സർവീസ് ആനുകൂല്യങ്ങളും ഔഡി ക്ലബ് റിവാർഡ് പ്രോഗ്രാമും പ്രഖ്യാപിച്ചു. ഔഡി ഉപഭോക്തൃ കമ്മ്യൂണിറ്റി നിർമ്മിക്കുന്നതിനായി ഔഡി ഇന്ത്യ മൈ ഔഡി കണക്ട് എന്ന ആപ് വഴിയാണ് ഔഡി ലോയൽറ്റി റിവാർഡ് പ്രോഗ്രാം നടത്തുന്നത്. ഔഡി ആപ് ഡൗൺലോഡും രജിസ്റ്ററും ചെയ്യുന്നതുവഴി നിരവധി ഔഡി ഉത്പന്നങ്ങൾ വാങ്ങുന്നതിനും എക്സ്ക്ലൂസീവ് സേവനങ്ങൾ ലഭിക്കുന്നതിനും സഹായകരമാകും. ആപ് ഡൗൺലോഡ് ചെയ്‌ത കസ്റ്റമർക്കായി എല്ലാ സർവീസ് സെന്ററിലും ലോയൽറ്റി റിവാർഡ് പ്രോഗ്രാമും ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.
ഔഡി കേരളയുടെ എല്ലാ ബ്രാഞ്ചുകളിലും ഈ സേവനം ലഭ്യമാണ്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഔഡിക്ക് സെയിൽസ് ആൻഡ് സർവീസ് സെന്ററുകൾ ഉണ്ട്. എക്സ്ചേഞ്ച് ഓഫറുകളും പുതിയ വാഹനങ്ങൾക്കു ആകർഷകമായ ഓഫറുകളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |