ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിക്ക് ഓഫീസ് നിർമ്മിക്കാനായി മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊ. ഗോപിനാഥപിള്ളയും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എസ്. ശശിധരൻ പിള്ളയും സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ രേഖകൾ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഏറ്റുവാങ്ങി. ചിന്നക്കടയിൽ നടന്ന
യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ സമ്മേളന വേദിയിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ്, ഇർഷാദ് ബഷീർ, യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് കെ.വി. വിഷ്ണുദേവ്, പ്രശാന്ത് കണ്ണമ്പളളി, അയ്യാണിക്കൽ മജീദ്, കല്ലൂർ വിഷ്ണു, തേജസ് പ്രകാശ് തുടങ്ങിയവർ ചേർന്നാണ് രേഖകൾ ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |