SignIn
Kerala Kaumudi Online
Friday, 16 August 2024 12.59 PM IST

ഏഴാം ക്ലാസ് ജയിച്ചവരാണോ നിങ്ങൾ? എങ്കിൽ മാസം 18225 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം, ഇന്റർവ്യൂ നാളെ

salary

റാന്നി :റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചിറ്റാർ, കടുമീൻചിറ ഹോസ്റ്റലുകൾ, വടേശരിക്കരയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ നിലവിൽ ഒഴിവുളളതും 2023- 24 അദ്ധ്യയന വർഷം ഉണ്ടാകാൻ സാദ്ധ്യതയുളളതുമായ കുക്ക്, ആയ, ഗാർഡനർ കം സ്‌കാവഞ്ചർ എന്നീ തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മേയ് 10 ന് ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്‌.സി നിഷ്‌കർഷിച്ചിട്ടുളള യോഗ്യതയുളളവരായിരിക്കണം . (കുക്ക് പത്താം ക്ലാസ് പാസായിരിക്കണം, കെജിടിഇ ഇൻ ഫുഡ് പ്രൊഡക്ഷൻ ഫ്രം ഗവ.ഫുഡ് ക്രാഫ്റ്റ് അല്ലെങ്കിൽ സമാന കോഴ്‌സ് പൂർത്തിയാക്കിയവർ ആയിരിക്കണം, മറ്റ് തസ്തികളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം, പ്രായപരിധി 18 നും 40 നും മദ്ധ്യേ) പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. പ്രതിദിനം 675 രൂപ നിരക്കിൽ (പരമാവധി പ്രതിമാസം 18225 രൂപ) വേതനം ലഭിക്കും.

ഉദ്യോഗാർത്ഥികൾ ജാതി/ വരുമാനം/പ്രവൃത്തി പരിചയം , യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 04735 227703. ‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, JOB OPPORTUNITIES, 7TH CLASS PASSERS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.