SignIn
Kerala Kaumudi Online
Wednesday, 18 September 2024 5.55 PM IST

മുന്തിയ ശമ്പളം മാത്രമല്ല ജീവനക്കാർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്, അത് ഏറ്റവും നന്നായി നൽകുന്ന കമ്പനി ഏതെന്ന് അറിഞ്ഞുകൊള്ളൂ

Increase Font Size Decrease Font Size Print Page
job

കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡായി 2024-ലെ റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് കണ്ടെത്തി. സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴിൽ രംഗത്ത് വളർച്ചയ്ക്കുള്ള അവസരങ്ങൾ തുടങ്ങി തൊഴിൽ നൽകുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയർന്ന നിലയിലാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോൺ മൂന്നാം സ്ഥാനത്തും എത്തി.

നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ തൊഴിൽ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ കൂടിയാണ് സർവേ വെളിപ്പെടുത്തിയത്. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ജീവനക്കാർക്കിടയിലെ ഏറ്റവും മുൻഗണനയുള്ള ഘടകം. തുല്യമായ അവസരങ്ങൾ ലഭിക്കുന്നതാണ് അടുത്ത പ്രധാന ഘടകം. വനിതാ ജീവനക്കാർക്കിടയിൽ ഇതിനു കൂടുതൽ പ്രാധാന്യമാണുള്ളത്.

മൈക്രോസോഫ്റ്റ്, ടാറ്റാ കൺസൾട്ടൻസി, ആമസോൺ, ടാറ്റാ പവർ കമ്പനി, ടാറ്റാ മോട്ടോർസ്, സാംസംഗ് ഇന്ത്യ, ഇൻഫോസിസ്, എൽ ആൻറ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, മേഴ്‌സിഡസ് ബെൻസ് എന്നിവയാണ് 2024-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡുകൾ.

ജീവിതച്ചെലവ് വർദ്ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സർവേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേർക്കു മാത്രമേ പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നുള്ളൂ. നിർമിത ബുദ്ധി തങ്ങളുടെ ജോലിയെ വരുന്ന അഞ്ചു വർഷങ്ങൾക്കുള്ളിൽ ബാധിക്കുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. മികച്ച തൊഴിൽ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകൾ നടത്താൻ ബിസിനസുകൾക്കുള്ള സമഗ്രമായ ഗൈഡാണ് റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ചെന്ന് റൻഡ്സ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CAREER, CAREER, JOB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.