കോട്ടയം: വി.എസ് അജിത്ത് (കഥ,എലിക്കെണി), ജയശ്രീ പള്ളിക്കൽ (കഥ,ജാര), സുധാകരൻ മൂർത്തിയേടം (കവിത,തള്ളേലൊട്ടി), ഫില്ലിസ് ജോസഫ് (കവിത, പ്രൗഢതീരം, സ്വപ്നച്ചിറകുള്ള വെള്ളരിപ്രാവുകൾ), കണക്കൂർ ആർ.സുരേഷ് കുമാർ (നോവൽ, ബൗദി), പീതാംബരൻ നീലീശ്വരം സാംസ്കാരിക പാദമുദ്രകൾ) എന്നിവർ ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി സാംസ്കാരിക അക്കാദമി നൽകുന്ന പ്രഥമ തത്ത്വമസി ജ്യോതിർഗമയ സാഹിത്യ പുരസ്കാരങ്ങൾക്ക് അർഹരായി. ഫലകവും പ്രശസ്തിപത്രവും 10001 രൂപയുമാണ് പുരസ്കാരം. 13ന് കണ്ണൂരിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രസന്നൻ ആനിക്കാട്, മാധവ് ചിങ്ങം, സിജിത അനിൽ, ജി.പ്രകാശ്, ടി.ജി വിജയകുമാർ, ഡി.രാജേന്ദ്രക്കുറുപ്പ് എന്നിവർ ഉൾപ്പെട്ട ജൂറി ടീമാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |