SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.26 AM IST

ഐ.എച്ച്.ആർ.ഡി കോളേജിനും പേട്ട ഗവ.ഹൈസ്കൂളിനും പുതിയ കെട്ടിടങ്ങൾ

bui

കാഞ്ഞിരപ്പള്ളി: പേട്ട ഗവ.ഹൈസ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജിന് അവിടെ തന്നെ പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി സ്‌കൂൾ വളപ്പിലുള്ള അര ഏക്കർ സ്ഥലം കോളേജിന് വിട്ടുനൽകിയിരുന്നു. സ്ഥലം അളന്നുതിരിച്ച് കൈമാറി. ഇതോടെ ഐ .എച്ച് .ആർ. ഡി കോളേജിന് സ്വന്തം കെട്ടിടമാകും. ഒപ്പം ഗവ.ഹൈസ്‌കൂളിനും പുതിയ കെട്ടിടം നിർമ്മിക്കും.
പേട്ട ഗവ.ഹൈസ്‌കൂളിന്റെ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക .ഇതിനു പകരമായാണ് പേട്ട സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുന്നത്. ഇതോടെ ഈ വളപ്പിൽ പേട്ട ഗവ.ഹൈസ്‌കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റിയുടെ ബി.എഡ് സെന്റർ എന്നിവ പ്രവർത്തിച്ചു തുടങ്ങും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി
ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമായത്. അഡ്വ.പി ഷാനവാസ്, കെ.രാജേഷ്, ഷമീം അഹമ്മദ് എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ .ആർ. തങ്കപ്പൻ, താലൂക്ക് സർവ്വേയർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SCHOOL BUILDING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.