വെഞ്ഞാറമൂട്: ഗവ.യു.പി.എസിലെ തണൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ശ്രീചിത്രമെഡിക്കൽ സെന്റർ, തേജസ് - ഇന്നർ വീൽ ക്ലബ് ഒഫ് തിരുവനന്തപുരം, ബ്ലോസം എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ എസ്. ഷിഹാസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷീലാ കുമാരി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം.കെ. മെഹബൂബ് സ്വാഗതം പറഞ്ഞു. രക്തദാനം ഹൃദയദാനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പെയിന്റിംഗ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് രശ്മി നമ്പ്യാർ നിർവഹിച്ചു. ശ്രീചിത്ര മെഡിക്കൽ സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ വിനു രാജേന്ദ്രൻ, ജോർജ് പോൾ എന്നിവർ രക്ത ശേഖരണത്തിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ, സീനിയർ അസിസ്റ്റന്റ് കെ.എസ്. സന്ധ്യാകുമാരി, കോർഡിനേറ്റർ എസ്. സൗമ്യ, സ്റ്റാഫ് സെക്രട്ടറി, എസ്. നിഹാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |