കോട്ടയം: ഡോ.വന്ദനയുടെ സംസ്കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ ഇന്ന് രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം ഭാഗത്ത് നിന്നും ഏറ്റുമാനൂർ, കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( കണ്ടെയ്നർ ലോറി ഒഴികെ) കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര, തോട്ടുവ,കാഞ്ഞിരത്താനം, കുറുപ്പന്തറ വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യണം. കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ (കണ്ടെയ്നർ ലോറി ഒഴികെ) കുറുപ്പന്തറയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ മള്ളിയൂർ ജംഗ്ഷൻ റോയൽ മാർബിൾ ജംഗ്ഷൻ മുട്ടുചിറ വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഏറ്റുമാനൂർ ഭാഗത്ത് പാർക്ക് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |