തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 20 മുതൽ 27 വരെ കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥയ്ക്ക് തുടക്കമായി. തിരുമല ജംഗ്ഷനിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. സർവതലസ്പർശിയായ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും താലൂക്കുതല അദാലത്ത്, തീര സദസ്, വനസഹൃദ സദസ് എന്നിവ നിരവധി പേർക്ക് പ്രയോജനപ്പെട്ടെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മേളയുടെ സന്ദേശവും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിളംബര ജാഥയിലൂടെ 14 നിയമസഭാ മണ്ഡലങ്ങളിലുമെത്തും. നേമം മണ്ഡലത്തിൽ മന്ത്രി വി.ശിവൻകുട്ടി നടത്തിയ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന ഇരുപത് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയും സംഗീതപരിപാടിയും ജാഥയുടെ ഭാഗമായി അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |