തൃശൂർ : അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടേണ്ടതുണ്ടെന്ന് ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജി.ദേവരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിന് നേതൃത്വം നൽകേണ്ടത് കോൺഗ്രസാണ്. പരാജിതനായ ഭരണാധികാരികളാണ് വർഗ്ഗീയതയിൽ അഭയം തേടുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ പോലും വികസനമോ, സർക്കാർ നയങ്ങളോ വ്യക്തമാക്കാതെ പച്ചയായ വർഗീയതയും മതപരമായ ചേരിതിരിവും സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ ക്യാമറ വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. എല്ലാ പദ്ധതികളിലും അഴിമതി ആരോപണം ഉയരുകയും അവയൊക്കെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നീളുകയും ചെയ്യുമ്പോൾ ആരോപണങ്ങളുടെ പുകമറ നീക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.മനോജ് കുമാർ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ബൈജു മേനാഞ്ചേരി, മോഹൻ കാട്ടാശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |