കോട്ടയം; എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി 18ന് ആരംഭിക്കുന്ന ടൂറിസം നേതൃത്വ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിൽ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാം. വിനോദസഞ്ചാര മേഖല നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുന്നതിനുള്ള മാർഗങ്ങളും കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുമുള്ള സാധ്യതകളും പരിശോധിക്കുന്ന ക്ലാസുകൾ, ചർച്ചകൾ, ശിൽപ്പശാലകൾ ഇതിന്റെ ഭാഗമായി നടക്കും.ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ആഗോള വിനോദസഞ്ചാര മേഖലയിലെ പുതിയ പ്രവണതകൾ, ടൂർ ഓപ്പറേഷൻ, വിനോദസഞ്ചാര മേഖയിൽ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകൾ, ഡെസ്റ്റിനേഷൻ നവീകരണം എന്നിവയും പരിശീലന വിഷയങ്ങളാണ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.രജിസ്റ്റർ ചെയ്യുന്നതിന് :9995553828, 7510910533, 8111948600.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |