ശംഖുംമുഖം: തിരുവനന്തപുരത്തു നിന്ന് മുംബയിലേക്കുള്ള വിസ്താരയുടെ പുതിയ വിമാന സർവീസ് ജൂൺ ഒന്നിന് തുടങ്ങും. ഈ സെക്ടറിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസാണിത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മുംബയിൽ നിന്നും രാവിലെ 9.40ന് പുറപ്പെട്ട് 12 മണിക്ക് തിരുവനന്തപുരത്തെത്തും. മടക്ക വിമാനം ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് 14.55ന് മുംബയിലെത്തും. ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ഉൾപ്പെടെ 164 സീറ്റുകളുണ്ടാണുള്ളത്.
മുംബയ് വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം- മുംബയ് സെക്ടറിലെ അഞ്ചാമത്തെ പ്രതിദിന സർവീസാണിത്. എയർ ഇന്ത്യയും ഇൻഡിഗോയും 2 പ്രതിദിന സർവീസുകൾ വീതം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |