SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.58 AM IST

വാർഡുതല കൺവെൻഷൻ

t
മന്നത്ത് വാർഡിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് വാർഡുതല കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭ സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായ വാർഡുതല കൺവൻഷനുകൾക്ക് മംഗലം , മന്നത്ത് വാർഡുകളിൽ തുടക്കമായി. മന്നത്ത് വാർഡിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, മംഗലം വാർഡിൽ പ്രതിപക്ഷനേതാവ് അഡ്വ.റീഗോരാജു എന്നിവർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഉറവിട മാലിന്യ സംസ്‌കരണം എല്ലാ ഭവനങ്ങളിലും ഉറപ്പാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ യൂസർഫീ നൽകി ഹരിതകർമ്മസേനക്ക് നൽകുക, വാർഡുകളിലെ മാലിന്യ ഹോട്ട് സ്‌പോട്ടുകൾ നീക്കം ചെയ്യുന്നതോടൊപ്പം തുടർ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കുക, വലിച്ചെറിയാത്ത തെരുവുകൾ സൃഷ്ടിക്കുക എന്നിവയാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കൺവെൻഷനുകളിൽ കൗൺസിലർ എം.ആർ.പ്രേം, സുമം സ്‌കന്ദൻ, ജെസ്സിമോൾ, റിസോഴ്‌സ് പേഴ്‌സൺമാരായ ജയരാജ്, ജഗദീശൻ, ഫെലിക്‌സ്, ഹെൽത്ത് ഓഫീസർ ഹർഷിദ്, എ.ഡി.എസ് ചെയർപേഴ്‌സൺമാരായ ഷൈല, ശ്രീലേഖ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.