മുഹമ്മ : പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള അവധിക്കാല ക്യാമ്പ് സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്.ദാമോദരൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ പാവുമ്പ മനോജ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മ ഗ്രാമ പഞ്ചായത്തംഗം നിഷാ പ്രദീപ്, അഡ്വ.കെ.ബി.അനിൽകുമാർ,കെ.ഡി.നിഷാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എസ്.ഷിബു സ്വാഗതവും പ്രസിഡന്റ് ടി.ആർ.ലൈജു നന്ദിയും പറഞ്ഞു. 75ലധികം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ മെഡിറ്റേഷൻ,യോഗ ക്ലാസ്, പത്രപാരായണ ശീലം,വായനശീലം, പരിസര നിരീക്ഷണ പഠനം എന്നിവയും നാടകാഭിനയം, സിനിമ സ്ക്രിപ്ട്,സംവിധാനം, അഭിനയം, വ്യക്തിത്വ വികസനം, ചിത്രരചന തുടങ്ങിയ ക്ലാസുകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |