അമ്പലപ്പുഴ : കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ചതിൽ കേരള ഗവ. നഴ്സസ് യൂണിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതായും മുമ്പ് നടന്ന പല ആക്രമണങ്ങളിലും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും യൂണിയൻ യോഗം വിലയിരുത്തി. ആരോഗ്യ പ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന ട്രഷറർ ഇ.ജി.ഷീബ, ജില്ല പ്രസിഡന്റ് ജോസ്മി ജോർജ്, സംസ്ഥാന സെക്രട്ടറി സി.കെ.അമ്പിളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |