ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയുടെ രണ്ടാം ചരമ വാർഷികമായ ഇന്ന് രാവിലെ പത്തിന് വലിയ ചുടുകാട്ടിൽ ജെ.എസ്.എസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തും. 11ന് ഗൗരിഅമ്മയുടെ ചാത്തനാട്ടു വീട്ടുവളപ്പിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി.സി. ബീനാകുമാരി മുഖ്യപ്രഭാഷണം നടത്തും. കെ. ശിവാനന്ദൻ, പ്രാക്കുളം മോഹൻ, അഡ്വ. പി.ആർ. പവിത്രൻ, അഡ്വ. അജികുമാർ, ജി.എൻ. ശിവാനന്ദൻ, പി.സി. സുരേഷ് ബാബു, എം. ബാവ, അഡ്വ. രാജൻ ബാനർജി എന്നിവർ പ്രസംഗിക്കും. ജെ.എസ്.എസ് ഒരു പാർട്ടിയിലും ലയിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബീനാകുമാരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |