SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.09 AM IST

സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം

1

തൃശൂർ : ഓൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ അഞ്ചേരി സീവീസ് ഓഡിറ്റോറിയത്തിൽ തുടങ്ങും. രാവിലെ 10ന് മെഡിക്കൽ സയന്റിഫിക് എക്‌സ്‌പോ ആരംഭിക്കും. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ അമ്പതിൽപരം കമ്പനികളുടെ മെഡിക്കൽ, സയന്റിഫിക് ഉപകരണങ്ങൾ, സർജിക്കൽസ് ഡയഗ്‌നോസ്റ്റിക്‌സ്, ഗ്ലാസ് വെയേഴ്‌സ്, ലാബ് പ്ലാസ്റ്റിക് വെയേഴ്‌സ്, ലാബ് കെമിക്കൽസ് എന്നിവയുടെ സ്റ്റാളുകളുണ്ടാകും. 13ന് രാവിലെ 9ന് സയന്റിഫിക് സെമിനാർ നടക്കും. 11ന് മന്ത്രി കെ.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ചാരിറ്റി ഫണ്ട് ജൂബിലി മിഷൻ മെഡിക്കൽ കോളജിന് സമർപ്പിക്കും. രണ്ട് ദിവസങ്ങളിലും വൈകിട്ട് ആറ് വരെ പ്രദർശനം തുടരുമെന്ന് ഭാരവാഹികളായ പി.എൻ.ബാലസുബ്രഹ്മണ്യൻ, വി.അജിത്കുമാർ, ടാജ് ആന്റണി, എം.കോമളം, മാത്യു എ.തോമസ് എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.