ചെങ്ങന്നൂർ : ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യദാർഢ്യവുമായി കേരള കോൺഗ്രസ്. യോഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിൽ, ഈപ്പൻ നൈനാൻ, അനിയൻ കോളൂത്ര, നിയോജകമണ്ഡലം സെക്രട്ടറി ബ്ലസ്സൻ, മണ്ഡലം പ്രസിഡന്റുമാരായ ജോസ് പൂവനേത്ത്, സ്റ്റാൻലി ജോർജ്, മോൻസി കുതിരവട്ടം, ശരത് ചന്ദ്രൻ, ഗീവർഗീസ്, ടി.രശ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |