തിരുവല്ല: വീടിനു മുകളിൽ കയറിയ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ താഴെയിറക്കി ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരിക്ക് പരിക്കേറ്റു. സീനിയർ വനിതാ സി.പി.ഒ കെ. ജയയ്ക്കാണ് കൈയ്ക്ക് കടിയേൽക്കുകയും വിരലിന് പൊട്ടലേൽക്കുകയും ചെയ്തത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് മൂന്നിന് പെരിങ്ങര കാരയ്ക്കലിലായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 58 വയസുള്ള സ്ത്രീയുടെ വീട്ടിൽ പ്രായമായ മാതാപിതാക്കളും സഹോദരിയും മാത്രമാണുള്ളത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനാണ് വീട്ടുകാർ പൊലീസിന്റെ സഹായം തേടിയത്. വനിതാ സി.പി.ഒ.മാരായ ടി.കെ.സുബി, എം.എൻ.അനിതകുമാരി എന്നിവർ ചേർന്നാണ് ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |