പാലക്കാട്: കൊട്ടാരക്കരയിൽ പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയതിലും ആരോഗ്യമന്ത്രി വീണ ജോർജിന്റെ വിവാദ പരാമർശത്തിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിൽ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു.
ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ്, പി.വേണുഗോപാൽ, ഇ.പി.നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |