തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസായി കെ.എൽ 99 അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. ഇന്നലെ ചേർന്ന ഉന്നതലയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കെ.എസ്.ആർ.ടി.സി ദേശസാൽകൃത വിഭാഗത്തിന് (കെ.എൽ 15) അനുവദിച്ചതുപോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെ.എൽ 99 എ സർക്കാർ വകുപ്പുകൾക്കും, കെ.എൽ 99 ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും, കെ.എൽ. 99 സി തദ്ദേശസ്ഥാപനങ്ങൾക്കും, കെ.എൽ 99 ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |