തിരുവനന്തപുരം: സൈബർ സുരക്ഷയ്ക്കായി പൊലീസിന്റെ സൈബർഡോമും സി.ഐ.ഒ അസോസിയേഷൻ ഒഫ് ഇന്ത്യ - കേരള ചാപ്റ്ററുമായി ധാരണാപത്രം ഒപ്പിട്ടു.ഡ്രോൺ നിരീക്ഷണ സംവിധാനങ്ങൾ,കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്പ്ലോയിറ്റേഷൻ,ഡാർക്ക് വെബ് മോണിറ്ററിംഗ്,ക്രിപ്റ്റോ കുറ്റകൃത്യങ്ങൾ തടയുക,റോബോട്ടിക്സ് - മെറ്റാവേർസ് തുടങ്ങിയ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണമുണ്ടാവും.പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈബർഡോം നോഡൽ ഓഫീസർ ഐ.ജി.പി.പ്രകാശ്,സി.ഐ.ഒ ക്ലബ് കേരള ചാപ്റ്റർ പ്രസിഡന്റ് (ഗ്ലോബൽ ഐടി ഹെഡ്,സൺടെക് ഗ്രൂപ്പ്),ശ്രീകുമാർ ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 14 ചാപ്റ്ററുകളുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ഐ.ടി മേധാവികളുടെ കൂട്ടായ്മയാണ് സി.ഐ.ഒ അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |