കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അക്കാഡമിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ എൻ.വിജയൻ പിള്ളയുടെയും മനയിൽ വാഴതെക്കതിൽ അഹമ്മദ് കുഞ്ഞിന്റെയും സ്മരണാർത്ഥം സംഘടിപ്പിച്ച അഖിലേന്ത്യ ഫ്ളഡ് ലൈറ്റ് ഫുട്ബാൾ മേളക്ക് തുടക്കമായി. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. ചവറ സബ് ഇൻസ്പെക്ടർ നൗഫൽ കിക്കോഫ് ചെയ്തു. ഷിഹാബ് ഒപ്റ്റിക്കൽ പാലസ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനീസ, ഷംനാ റാഫി, ചവറ ഹരീഷ് കുമാർ, എ.കെ.ആനന്ദ്കുമാർ, ഡി.എസ്.സി അംഗം പന്മന മഞ്ജേഷ്, ഗോപകുമാർ എസ്.മംഗലത്ത്, മുഹമ്മദ് ഷെഫീക്ക് ,മൺസൂർ, ഗോപലകൃഷ്ണൻ, വരവിള നിസാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |