കരുനാഗപ്പള്ളി : തഴവാ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. രാവിലെ 10ന് പാവുമ്പ പാലമൂട് മണികണ്ഠൻ സന്നിധി ഓഡിറ്റോറിയത്തിൽ വെച്ച് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ താക്കോൽദാനവും മുഖ്യപ്രഭാഷണവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനാകും. ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഗോൾഡൻ പുരസ്കാരം പഞ്ചായത്തിന് ലഭിച്ചതായി അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ.അമ്പിളികുട്ടൻ, പഞ്ചായത്ത് സെക്രട്ടറി വി.മനോജ്, ചന്ദ്രപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |