SignIn
Kerala Kaumudi Online
Friday, 26 April 2024 7.54 PM IST

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ശക്തമായ നടപടി: മന്ത്രി വീണാ ജോർജ്

veena-george

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാനതല നഴ്‌സസ് ദിനാചരണം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. വന്ദനയുടെ വേർപാടിന്റെ സാഹചര്യത്തിൽ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ല. സ്വപ്നം കണ്ടുതുടങ്ങിയ പ്രായത്തിലാണ് വന്ദനയുടെ ജീവൻ കവർന്ന കൊലപാതകം. പാവപ്പെട്ട രോഗികളെ പണം കൊടുത്ത് വന്ദന സഹായിക്കുമായിരുന്നു.

ഡോ. വന്ദനയും നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയും കൊവിഡ് ബാധിച്ച് മരിച്ച വർക്കലയിലെ സിസ്റ്റർ സരിതയും വേദനിപ്പിക്കുന്ന ഓർമ്മകളാണ്.

ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ നഴ്‌സുമാരുടെ പ്രാധാന്യം കൂടുകയാണ്. 'നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി" എന്ന സന്ദേശം പ്രാവർത്തികമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന നഴ്‌സസ് അവാർഡായ സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്‌കാരം പി. ശ്രീദേവി, വി. സിന്ധു മോൾ, എം.സി. ചന്ദ്രിക എന്നിവർക്ക് മന്ത്രി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.