ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ കേരളത്തിന് മികച്ച വിജയം. പത്താം ക്ലാസിൽ 99.6 ശതമാനം മാർക്കോടെ (സ്കോർ 498) തിരുവനന്തപുരം ലേക്കോൾ ചെമ്പക സ്കൂളിലെ എസ്.ശ്രേയയും അങ്കമാലി സെന്റ് പാട്രിക്സ് അക്കാഡമിയിലെ തെരേസ് മറിയ ഡെന്നിയും സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
പന്ത്രണ്ടാംക്ളാസിൽ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ശ്രേയ അനിലിനും (കോമേഴ്സ്), തിരുവനന്തപുരം സർവോദയ വിദ്യാലയത്തിലെ എസ്.ഹഷ്ന ഷാബിയ്ക്കുമാണ് ഒന്നാംറാങ്ക്. സ്കോർ 397. പത്താം ക്ലാസിൽ 99.97ഉം പന്ത്രണ്ടാം ക്ലാസിൽ 99.88 ശതമാനവുമാണ് കേരളത്തിലെ വിജയശതമാനം.
പത്താം ക്ലാസിൽ ദേശീയതലത്തിൽ വിജയശതമാനം 98.94. 500ൽ 499 സ്‌കോർ (99.8%) നേടിയ ഒൻപത് വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി. 2,37,631വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. പടിഞ്ഞാറൻ മേഖലയാണ് മുന്നിൽ. പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനം 96.93. അഞ്ചുപേർ ഒന്നാം റാങ്ക് നേടി. 98,505 പേരാണ് പരീക്ഷയെഴുതിയത്. ദക്ഷിണമേഖലയാണ് മുന്നിൽ (99.20%). കേരളത്തിൽ പത്താംക്ളാസിൽ 7519 വിദ്യാർത്ഥികളും പന്ത്രണ്ടിൽ 2,599 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |