ചെന്നെെ: ചെന്നെെ സൂപ്പർ കിംഗ്സിന് നാല് തവണ ഐ പി എൽ കിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് എം എസ് ധോണി. ഇപ്പോഴിതാ ധോണിയുടെ അവസാന ഐ പി എൽ സീസൺ ആയിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ ആയിട്ടും എം എസ് ധോണിയ്ക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. അടുത്തിടെ ഐ പി എല്ലിൽ ധോണി കളിക്കുമെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ ഉയർന്നിരുന്നു.
2023 ഐ പി എൽ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുമ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കെെഫ്. ഒരു കളിക്കാരനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്ന് മതിയായ സൂചനകൾ നൽകി കഴിഞ്ഞെന്ന് കെെഫ് പറഞ്ഞു. 'ധോണി കളിക്കുന്ന അവസാന ഐ പി എൽ സീസണായിരിക്കുമിത്. അതിന്റെ ഒന്നിലധികം സൂചനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ധോണി നിർണായക തീരുമാനങ്ങളെടുക്കും. അടുത്ത ഐ പി എല്ലിന് ധോണി ഉണ്ടാവില്ലെന്നാണ് ഞാൻ കരുതുന്നത്. ഗവാസ്‌കര്‍ മറ്റൊരു ക്രിക്കറ്റ് താരത്തില്‍ നിന്നും ഓട്ടോഗ്രാഫ് സ്വീകരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇതിഹാസമായ ഗവാസ്‌കറെ പോലെ ഒരാള്‍ ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് മേടിക്കുമ്പോള്‍ ധോണി ആരാണെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിയുന്നുണ്ടാവുമെന്നും' കൈഫ് പറഞ്ഞു.
ലീഗ് ഘട്ടത്തിൽ അവസാന ഹോം മത്സരമാണ് ചെന്നെെ സൂപ്പർ കിംഗ്‌സ് - കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരെ കളിച്ചത്. മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലം ചുറ്റി ആരാധകർക്ക് നന്ദി പറയുന്ന വീഡിയോകളും സുനിൽ ഗവാസ്കർ ഓടിയെത്തി ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധോണി ഐ പി എല്ലിൽ നിന്നും വിരമിക്കുന്നു എന്നതരത്തിൽ വാർത്തകൾ വന്നത്.
For the fans..
— Chennai Super Kings (@ChennaiIPL) May 14, 2023
Of the fans..
By the fans..!#YellorukkumThanks #WhistlePodu #Yellove 🦁pic.twitter.com/n5D5yLdp3h
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |