കൊച്ചി: അടുത്ത സീസണിലേക്ക് ഓസ്ട്രേലിയൻ സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ന്യൂകാസിൽ ജെറ്റ്സ് ക്ലബ്ബിന്റെ താരമായ ജോഷ്വ സൊറ്റിരിയോയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് വിടുന്ന അപോസ്തലസ് ജിയാനുവിന് പകരക്കാരനായാണ് ജോഷ്വ രണ്ട് വർഷത്തെ കരാറിൽ ടീമിലെത്തിയത്.
27 കാരനായ ജോഷ്വ ഓസ്ട്രേലിയൻ അണ്ടർ 20, 23 ടീമുകൾക്കായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ഗോളുകൾ നേടിയിട്ടുണ്ട്. 2013ലാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. മാർക്കോണി സ്റ്റാലിയൻസ്, വെസ്റ്റേൺ സിഡ്നി വാണ്ടററേഴ്സ്, വെല്ലിംഗ്ടണ്‍ ഫീനിക്സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചശേഷമാണ് ന്യൂകാസിൽ ജെറ്റ്സിലെത്തിയത്. ജെറ്റ്സിനുവേണ്ടി 23 മത്സരങ്ങളിൽ താരം മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ഫിഫ ക്ലബ്ബ് ലോകകപ്പിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും ഓസ്ട്രേലിയൻ ലീഗിലും എഫ്.എഫ്.എ കപ്പിലും കളിച്ച താരമാണ് ജോഷ്വ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |