SignIn
Kerala Kaumudi Online
Thursday, 18 July 2024 4.28 PM IST

മോദിക്ക് ജനങ്ങളുടെ പ്രശ്‌നം മനസിലാകില്ല; പ്രിയങ്ക

priyanka-gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കൊട്ടാരത്തിൽ താമസിക്കുന്ന പ്രധാനമന്ത്രി മോദിക്ക് സാധാരണക്കാരുടെ പ്രശ്നം അറിയില്ലെന്ന് പ്രിയങ്ക ആരോപിച്ചു. ഗുജറാത്തിലെ ബനസ്‌കന്തയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

രാഹുൽ ഗാന്ധിയെ ഷെഹ്സാദ (യുവരാജാവ്) എന്ന് മോദി നിരന്തരം പരിഹസിക്കുന്നതിന് മറുപടി നൽകുകയായിരുന്നു പ്രിയങ്ക. രാഹുലിനെ മോദി യുവരാജാവെന്നാണ് വിളിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ 4000 കിലോമീറ്റർ രാഹുൽ നടന്നു. കർഷകരെയും തൊഴിലാളികളെയും കണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി. മറുവശത്തുള്ള നിങ്ങളുടെ ഷഹൻഷാ (ചക്രവർത്തി) കൊട്ടാരത്തിലാണ് താമസിക്കുന്നതെന്നും കർഷകരുടെ പ്രശ്‌നങ്ങൾ അദ്ദേഹം എങ്ങനെ മനസിലാക്കാനാണെന്നും പ്രിയങ്ക ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PRIYANKA GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.