SignIn
Kerala Kaumudi Online
Saturday, 27 April 2024 4.01 AM IST

അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരസി,​ നോക്കിയപ്പോൾ കണ്ടത് അറപ്പുളവാക്കുന്ന രംഗം; കെ എസ് ആർ ടി സി ബസിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവനടി

ksrtc

തൃശൂർ: കെ എസ് ആർ ടി സി ബസിൽ യുവനടിയും മോഡലുമായ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. ഇന്നലെ തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടിക്ക് ദുരനുഭവമുണ്ടായത്. അങ്കമാലിയിൽ നിന്നാണ് യുവാവ് ബസിൽ കയറിയത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റായിരുന്നു. പരാതിക്കാരിക്കും മറ്റൊരു യുവതിക്കുമിടയിലാണ് യുവാവ് ഇരുന്നത്.


ബസെടുത്തതോടെ യുവാവ് തന്റെ ശരീരത്തിൽ ഉരസുകയും നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 'ഞാൻ ജനലിനടുത്താണ് ഇരുന്നത്. അയാൾ എന്നോട് എവിടേക്കാ പോകുന്നത്, ബ്ലോക്കുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അതിനെല്ലാം മറുപടിയും കൊടുത്തു.

കുറച്ച് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരസുന്നതായി തോന്നി. നോക്കിയപ്പോൾ ശരിയാണ്, മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്തും ഉരസുന്നു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. തുടർന്ന് ബസിന്റെ വിൻഡോ ഉയർത്തി, അയാളിൽ നിന്ന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ അയാൾ സിബ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയം ഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ, ഞാൻ ഫോണിൽ വീഡിയോയെടുത്തു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് അയാളോട് ചോദിച്ചു.

ഒന്നുമറിയാത്ത ഭാവത്തിൽ അയാൾ സിബ് വലിച്ചിട്ട് എഴുന്നേറ്റുപോയി. ഞാൻ ഒച്ചയുണ്ടാക്കി, നടന്ന സംഭവം പറഞ്ഞപ്പോൾ പരാതിയുണ്ടോയെന്ന് കണ്ടക്ടർ ചോദിച്ചു. ഉണ്ടെന്ന് ഞാൻ പറഞ്ഞു. സിബ് അഴിച്ചിട്ടില്ലെന്നും വെറുതെയിരിക്കുകയായിരുന്നുവെന്നുമാണ് അയാൾ പറഞ്ഞത്. ബസ് വിമാനത്താവളത്തിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു.


ഡ്രൈവറും ബസിലുണ്ടായിരുന്നവരും പൊലീസ് സ്റ്റേഷനിലുള്ളവരും സഹായിച്ചു. പരാതി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനി അവൻ സിബ് തുറക്കാൻ പേടിക്കണം.- യുവതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ACTRESS, KSRTC BUS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.