ബംഗളുരു : കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിദ്ധരാമയ്യയ്ക്കൊപ്പം 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാലുമന്ത്രിമാർ വീതവും മുസ്ലിം സമുദായത്തിഷൽ നിന്ന് മൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദളിത് വിഭാഗത്തിൽ നിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും എന്നും സൂചനയുണ്ട്.
അതേസമയം കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ഇന്ന് ബംഗളുരുവിൽ ചേരുന്നുണ്ട്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡൽഹിയിൽ നിന്ന് ബംഗളുരുവിൽ എത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ,
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഡി.കെ. ശിവകുമാർ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശിവകുമാർ പി.സി.സി അദ്ധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |