തിരുവല്ല: കവിയൂർ പഴംപള്ളിയിൽ തയ്യിൽ വീട്ടിൽ ജോർജുകുട്ടിയുടെ മരച്ചീനിത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ആറിന് കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തിരുവല്ല സ്റ്റേഷനിലെ സീനിയർ സി.പി.ഒ.മാരായ ജോജോ ജോസഫ്,എൻ.സുനിൽ,സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുട്ടി ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളുവെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമസമിതിയുടെ കീഴിലുള്ള തണൽ ഏറ്റെടുത്തു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |