ബാലരാമപുരം: ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ ബാലരാമപുരം സ്വദേശിയായ മലയാളി വിദ്യാർത്ഥിനി മരിച്ചു. ബംഗളൂരു ആർ.ആർ കോളേജിൽ ഫാഷൻ ഡിസൈനിംഗ് അവസാനവർഷ വിദ്യാർത്ഥിയായ ബാലരാമപുരം ഐത്തിയൂർ വാറുവിള തിരുവാതിരയിൽ പ്രവിതയാണ് (22) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. സ്കൂട്ടറിൽ പോകുന്നതിനിടെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിറുത്താതെപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവിതയെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടിന് മരിച്ചു. തിരുവല്ലം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനായ ഷിബുവിന്റേയും സിവിൽ സപ്ലൈസ് വകുപ്പ് ജീവക്കാരി മിനിയുടേയും മകളാണ്. സഹോദരൻ: പ്രവീൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |