SignIn
Kerala Kaumudi Online
Saturday, 27 April 2024 9.02 AM IST

'കേരളം കൈവരിച്ച പുരോഗതിയാണ് യഥാർത്ഥ കേരള സ്റ്റോറി'; എൽ ഡി എഫ് സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി

pinarayi-vijayan

എൽ ഡി എഫ് സർക്കാർ ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ സർക്കാരിനെ നേട്ടങ്ങൾ എടുത്തുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതയ്ക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നുവന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയ പോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളർന്നു വന്നു.

കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇ എം എസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്കാരങ്ങളും ആധുനിക കേരള സൃഷ്ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരള സമൂഹത്തെ ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റിത്തീർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

മാനവികതയിലും സാമൂഹിക നീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ ഒരു സമൂഹത്തെ വാർത്തെടുക്കണം. ഇതിനായി ജനകീയ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന എൽ ഡി എഫ് സർക്കാർ ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. ഈ സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി. ഈ വാർഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങൾക്കുള്ള വേളയാകട്ടെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, THE KERALA STORY, LDF GOVERNMENT, FACEBOOK, POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.