തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനിടെ ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗം ആരംഭിച്ചതോടെ തളർന്നുവീഴുന്നത് കണ്ട് നേതാക്കൾ അദ്ദേഹത്തെ താങ്ങി കസേരയിൽ ഇരുത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയും മുൻ കൗൺസിലർ ഹരികുമാറുമാണ് അദ്ദേഹത്തെ താങ്ങിപ്പിടിച്ചത്. എം.പിമാരായ ശശിതരൂരും കെ.മുരളീധരനും സമീപത്തുണ്ടായിരുന്നു. ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് മുനീർ തന്നെ നേതാക്കളോട് പറയുകയായിരുന്നു. വെളളം കുടിച്ച ശേഷം അദ്ദേഹം പ്രസംഗിച്ചു. മുനീറിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് നേതാക്കൾ പിന്നീട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |