SignIn
Kerala Kaumudi Online
Thursday, 19 September 2024 9.23 PM IST

ബസ് സ്റ്റോപ്പിന് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Increase Font Size Decrease Font Size Print Page
nandhu

വയനാട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് വയനാട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു നന്ദുവിന്റെ മരണം.

ഐടിഐ വിദ്യാർത്ഥിയായിരുന്നു നന്ദു. കോളേജ് വിട്ട് വീട്ടിലേയ്ക്ക് മടങ്ങാൻ ബസ് കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിന് മുകളിലേയ്ക്ക് തെങ്ങ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NANDHU, STUDENT DIED, AFTER TREE FELL INTO BUS STOP, WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.