കൊച്ചി: ബാങ്കുകളിൽ നിന്ന് വിരമിക്കുന്ന സമയത്ത് നിശ്ചയിക്കുന്ന പെൻഷൻ ആജീവനാന്തം വാങ്ങേണ്ടി വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനും മുൻ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസു മായിരുന്ന കെ. അബ്ദുൽ റഹീം പറഞ്ഞു. ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ബി.പി.എ.ആർ.സി ദേശീയ സെക്രട്ടറി സുപ്രിത സർക്കാർ മുഖ്യപ്രഭാഷണം നടത്തി. 800ഓളം പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ടോം തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ബി. ശ്രീകുമാർ, കെ.ടി തോമാച്ചൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |