മാനന്തവാടി: കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഉന്നതാധികാര സമിതിയിലേക്ക് കെ.എ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. 44 വർഷമായി കേരള കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്ന കെ.എ ആന്റണി നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കേരള കോൺഗ്രസ് (ഡി) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ജില്ലാ ജനറൽ സെക്രട്ടറി, ഗാന്ധിജി സ്റ്റഡി സെന്റർ വയനാട് ജില്ലാ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ് അദ്ധ്യാപക പരിശീലന കേന്ദ്രം, പയ്യമ്പള്ളി, കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ്, മെമ്പർ, മാനന്തവാടി രൂപത വിദ്യാഭ്യാസ ഹൈപവർ കമ്മിറ്റി അംഗം, ദീർഘകാലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കേരളത്തിലെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പ്രിൻസിപ്പൽമാരുടെയും ഏക സംഘടനയായ കെ.പി.എസ്.എച്ച്.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഡെവലപ്മെന്റ് സൊസൈറ്റി അംഗം, വയനാട് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ, മൈസൂർ ബാവലി മാനന്തവാടി-കുറ്റ്യാടി-പേരാമ്പ്ര-കോഴിക്കോട് ദേശീയപാത കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ, പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി ചെയർമാൻ എന്ന നിലകളിൽ പ്രവർത്തിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |