ന്യൂഡൽഹി: എം.പി. സ്ഥാനത്ത് നിന്നുളള അയോഗ്യത കാരണം ഡിപ്ലോമാറ്റിക് പാസ്പോർട്ട് കെട്ടിവച്ച സാഹചര്യത്തിൽ, പുതിയ സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാൻ കോടതിയുടെ അനുമതി തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഷണൽ ഹെറാൾഡ് കേസ് പരിഗണിക്കുന്ന ഡൽഹിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ രാഹുലിന് ജാമ്യം അനുവദിക്കവേ വിദേശയാത്ര നടത്താൻ പാടില്ല എന്ന വ്യവസ്ഥയുണ്ടായിരുന്നില്ല. എങ്കിലും, ഡിപ്ലോമാറ്റിക് പാസ്പോർട്ട് കെട്ടിവച്ച സാഹചര്യത്തിൽ പുതിയ സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ കോടതിയിൽ നിന്ന് സമ്മതം വാങ്ങേണ്ടതുണ്ട്. ഇതേ തുടർന്നാണ് രാഹുൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |