മാന്നാർ: 1200 ൽ 1199 മാർക്ക് വാങ്ങി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മാന്നാർ നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആർ.കൃഷ്ണക്ക് ഒരു മാർക്ക് നഷ്ടത്തിൽ ഫുൾമാർക്ക് കൈവിട്ടതിന്റെ ദുഃഖം ലവലേശമില്ല. ഇത്രയും മാർക്ക് തന്നതിന് ഈശ്വരനോട് നന്ദി പറയുകയാണ് ബുധനൂർ എണ്ണയ്ക്കാട് കുറിയിൽമഠം (മങ്കുന്നം) എസ്.രമേശ് ബാബുവിന്റെയും ജി.ദീപ ദേവിയുടെയും മകളായ ആർ.കൃഷ്ണ. പ്ലസ്വൺ പരീക്ഷയിൽ ഇംഗ്ലീഷിന് കുറഞ്ഞ ഒരുമാർക്കാണ് 1199 ൽ എത്തിച്ചത്. രണ്ടുവർഷത്തെയും മാർക്കുകൾ കൂട്ടുമ്പോൾ ഇംഗ്ലീഷിന് 99 . ബാക്കിയെല്ലാം 100 ൽ 100 . പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ് കൃഷ്ണയുടെ പിതാവ് എസ്.രമേശ് ബാബു. മൂത്ത സഹോദരൻ ആർ.മുകുന്ദ് തിരുവനതപുരത്ത് എൻജിനീയറിംഗ് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |