നിരവധി നക്ഷത്രസമൂഹങ്ങളും ഗോളങ്ങളും ഗ്രഹങ്ങളും നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഏക ഗ്രഹം നമ്മുടെ ഭൂമിയാണ്. മറ്റിടങ്ങളിൽ ജീവനുണ്ടോ എന്നതിന്റെ സൂചനകൾ തേടുകയോ അതിന്റെ സാദ്ധ്യതകൾ അറിയുകയോ ആണ് ജ്യോതിശാസ്‌ത്രജഞർ ചെയ്യുന്നത്.
പ്രപഞ്ചത്തിൽ അനവധി നിരവധി ഉൽക്കകളും ക്ഷുദ്ര ഗ്രഹങ്ങളും സഞ്ചരിക്കുന്നുണ്ട്. ചിലവയൊക്കെ ഭൂമിയിൽ പതിക്കുന്നത് വാർത്തയാകാറുമുണ്ട്. എന്നാൽ ഇത്രയധികം ക്ഷുദ്ര ഗ്രഹങ്ങളും ഉൽക്കകളും ഭൂമിയിലേക്ക് എത്താത്തതിന് കാരണമെന്തെന്നറിയാമോ? ഒരു വലിയ ശക്തി അത് തടഞ്ഞ് സ്വയം ആകർഷിക്കുന്നതുകൊണ്ടാണ്. ഭൂമിയെപ്പോലെ സൂര്യന് ചുറ്റും വലംവയ്‌ക്കുന്ന വമ്പൻ ഗ്രഹമായ വ്യാഴമാണ് ഇതിന് കാരണം.
ഭൂമിയെക്കാൾ 318 മടങ്ങ് ഭാരമേറിയതും 11 മടങ്ങ് വലുപ്പമുള്ളതും മറ്റെല്ലാ ഗ്രഹങ്ങളെക്കാളും രണ്ടര മടങ്ങ് ഇരട്ടി വലുപ്പമേറിയതുമായ വമ്പൻ ഗ്രഹമാണ് വ്യാഴം. അതുകൊണ്ടുതന്നെ ഗുരുത്വാകർഷണ ബലം വളരെയധികം കൂടുതലാണ് വ്യാഴത്തിന്. ഇതുകാരണം വ്യാഴം ഭൂമിയിലേക്ക് വരേണ്ട ഉൽക്കകളെയും ഛിന്ന ഗ്രഹങ്ങളെയുമടക്കം തന്നിലേക്ക് ആകർഷിക്കുകയോ വഴിമാറ്റുകയോ ചെയ്യാൻ ഇടയാക്കുന്നു. ഇത്തരത്തിൽ 1994 ഷൂമാക്കർ ലെവി 9 എന്ന ഒരു വാൽനക്ഷത്രം വ്യാഴത്തിൽ ഇടിച്ചതാണ് സമീപകാലത്ത് ഗവേഷകർ കണ്ടെത്തിയ വ്യാഴത്തിന്റെ ഗുരുത്വാകർഷണ ബലത്തിന്റെ ഉദാഹരണം.
എന്നാൽ എപ്പോഴും നമ്മെ സംരക്ഷിക്കുന്ന രക്ഷകനൊന്നുമല്ല വ്യാഴം എന്ന അഭിപ്രായവും ഒരുവിഭാഗം ജ്യോതിശാസ്‌ത്രജ്ഞർ പങ്കുവയ്‌ക്കുന്നുണ്ട്. കാരണം പത്ത് മില്യൺ വർഷങ്ങൾക്കുമുൻപ് ഇത്തരത്തിൽ അസ്‌ട്രോയിഡ് ബെൽറ്റിൽ നിന്നും പുറത്തുവന്ന ഒരു വമ്പൻ ഉൽക്കയെ വ്യാഴം ഗുരുത്വാകർഷണത്തിലൂടെ വഴിമാറ്റിയപ്പോൾ ഭൂമിയിലേക്ക് വന്നുപതിച്ച് അന്നുണ്ടായിരുന്ന ജീവജാലങ്ങളിൽ 75 ശതമാനവും നശിച്ചുപോയതും ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |