കൊച്ചി: കുസാറ്റ് അവസാന സെമസ്റ്റർ ബി.ടെക് പരീക്ഷയിൽ 75 ശതമാനംപേരും വിജയിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, സേഫ്റ്റി ആൻഡ് ഫയർ, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ ഫലമാണ് പ്രഖ്യാപിച്ചത്. കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റഷൻ വിഭാഗങ്ങളിലാണ് ഏറ്റവുമധികം വിജയം - 97 ശതമാനം.
ബി.ടെക് ബിരുദ വിദ്യാർത്ഥികളിൽ 505 പേർക്ക് കാമ്പസ് സെലക്ഷൻ വഴി പ്രമുഖ കമ്പനികളിൽ നിയമനം ലഭിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന വാർഷിക പാക്കേജ് 25 ലക്ഷവും ശരാശരി പാക്കേജ് 5.88 ലക്ഷവുമാണ്.
ഒന്നാം റാങ്കുകാർ
ജെ.എസ്. ഭവാനി കൃഷ്ണ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ), ലിൻഡ റോസ് ജിൻസൺ (കമ്പ്യൂട്ടർ സയൻസ്), ശിവം കുമാർ (സേഫ്റ്റി ആൻഡ് ഫയർ), പൂജ ആർ. സുരേഷ് (ഇൻഫർമേഷൻ ടെക്നോളജി), എ. ശ്രീലക്ഷ്മി (സിവിൽ), വിഷ്ണു നാരായണൻ (ഇലക്ട്രിക്കൽ), അഭിജിത്ത് വിജയൻ (മെക്കാനിക്കൽ), ഇ. ആഥില റഹീം (ഇൻസ്ട്രമെന്റേഷൻ ടെക്നോളജി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |