SignIn
Kerala Kaumudi Online
Friday, 26 April 2024 10.32 AM IST

ട്രക്ക് ഇടിച്ച് ഹൈഗേജ് തകർന്നു ; തകഴി റെയിൽവേ ക്രോസിൽ ഗതാഗതം നിലച്ചു

ambala

തിങ്കളാഴ്ച വരെ ഗതാഗതം മുടങ്ങും

അമ്പലപ്പുഴ : ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിലെ ഹൈഗേജ് തകർന്നതിനാൽ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.30 ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയിലേക്ക് വരികയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലെ ട്രക്ക് ഇടിച്ചാണ് ഹൈഗേജ് തകർന്നത്. 29ന് രാവിലെയോടെയേ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇടിയെത്തുടർന്ന്, എപ്പോൾ വേണമെങ്കിലും വീഴുമെന്ന നിലയിൽ കോൺക്രീറ്റ് പ്ളാറ്റ്ഫോമിൽ ഒരു നട്ടിൽ മാത്രം നിലെകാള്ളുന്ന അവസ്ഥയിലായിരുന്നു ഹൈഗേജ്. ഇതിന്റെ പുനർ നിർമ്മാണത്തിന് ഒരു ലക്ഷം രൂപ ചിലവാകുമെന്ന് റെയിൽവേ അറിയിച്ചു.

അപകടശേഷം നിർത്താതെ പോയ ട്രക്കിനെ, റെയിൽവേ ജീവനക്കാർ അറിയിച്ചതനുസരിച്ച് പിന്തുടർന്ന് അമ്പലപ്പുഴ ഭാഗത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

യാത്രക്കാർ പെരുവഴിയിൽ

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തകഴി ഗവ.ആശുപത്രിക്ക് സമീപം വരെയും തിരുവല്ലയിൽ നിന്നുളള ബസുകൾ തകഴി ക്ഷേത്രം ജംഗ്ഷൻ വരെയുമാണ് സർവ്വീസ് നടത്തുന്നത്. മറ്റ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ആലപ്പുഴ - ചങ്ങനാശേരി റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ വലിയവാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെയാണ് നിലവിൽ കടന്നുപോയിരുന്നത്. തകഴി റെയിൽവേ ക്രോസ് അടഞ്ഞതോടെ, വലിയ വാഹനങ്ങൾ ഹരിപ്പാട് ചെന്നിട്ടാണ് പത്തനംതിട്ട, തിരുവല്ല ഭാഗങ്ങളിലേക്ക് പോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.